ജെഫ്​ ബെസോസ്​ ആമസോൺ സി.ഇ.ഒ സ്ഥാനമൊഴിയുന്നു

വാഷിങ്​ടൺ: ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസ്​ കമ്പനി സി.ഇ.ഒ സ്ഥാനമൊഴിയുന്നു. ഈ വർഷത്തോടെ ആമസോൺ സി.ഇ.ഒ സ്ഥാനത്ത്​ നിന്ന്​ പടിയിറങ്ങുമെന്ന്​ ബെസോസ്​ അറിയിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോണിനെ മാറ്റിയെടുത്താണ്​ ബെസോസിന്‍റെ പടിയിറക്കം.

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സി.ഇ.ഒ സ്ഥാനം ഒഴിയുമെന്നാണ്​ ബെസോസ്​ അറിയിക്കുന്നത്​. ആൻഡി ജാസിയായിരിക്കും കമ്പനിയുടെ പുതിയ സി.ഇ.ഒ. നിലവിൽ ആമസോൺ വെബ്​ സർവീസിന്‍റെ തലവനാണ്​ ജാസി.

ആമസോണിന്‍റെ ലാഭം 7.2 ബില്യൺ ഡോളറായി ഉയർത്തിയാണ്​ ബെസോസിന്‍റെ പടിയിറക്കം. വരുമാനം 44 ശതമാനം വർധിച്ച്​ 125.6 ബില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്​. കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഒാൺലൈൻ വിപണിക്ക്​ ജനപ്രിയത കൂടിയതാണ്​ ആമസോണിന്​ നേട്ടമായത്​.

ആമസോണിന്‍റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയും തുടരും. പക്ഷേ ബെസോസ്​ എർത്ത്​ ഫണ്ട്​, ബ്ലു ഒർജിൻ, വാഷിങ്​ടൺ പോസ്റ്റ്​ തുടങ്ങി തന്‍റെ മറ്റ്​ അഭി​നിവേശങ്ങൾക്കായി ഇനി സമയം നീക്കിവെക്കണമെന്ന്​ ബെസോസ്​ പറഞ്ഞു.

Tags:    
News Summary - Jeff Bezos To Step Down As CEO Of Amazon This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.