ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമ ജാക് മാ ആറു മാസമായി ടോക്യോയിൽ?

ടോക്യോ: ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ജപ്പാനിലെ ടോക്യോയിലുണ്ടെന്ന് റിപ്പോർട്ട്. ആറുമാസമായി ജപ്പാനിലാണ് ഇദ്ദേഹമെന്നാണ് ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട്. ഏറെനാളായി ജാക് മാ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ട്.

ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങളെ വിമർശിച്ച് 2020ൽ ഷാങ്ഹായിൽ പ്രസംഗിച്ചതിനു ശേഷമാണ് ജാക് മായെ കാണാതായത്. ഇദ്ദേഹത്തെ ചൈനീസ് സർക്കാർ അപായപ്പെടുത്തിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായിയായ ഇദ്ദേഹത്തെ സർക്കാറിനെ വിമർശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാർത്തകൾ പ്രചരിച്ചത്.

കുടുംബത്തോടൊപ്പം ജപ്പാനിൽ താമസമാക്കിയ ജാക് മാ ടോക്യോക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്കും യു.എസിലേക്കും ഇസ്രായേലിലേക്കും ഇടക്കിടെ യാത്ര ചെയ്യാറുണ്ടത്രേ. ടോക്യോയിലെ നിരവധി സ്വകാര്യ ക്ലബുകളിൽ ജാക് മാ അംഗത്വമെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Jack Ma in Tokyo for six months?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.