ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി ഇന്റൽ; നിരവധി പേർ ശമ്പളമില്ലാത്ത അവധിയിൽ

ന്യൂഡൽഹി: ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് ഐ.ടി ഭീമൻ ഇന്റൽ. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നുവെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്ത അവധിക്കായി അയച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

കാലി​ഫോർണിയയിൽ 111 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫോൾസോമിലെ ഓഫീസിൽ നിന്നാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടത്. സാന്തമോണിക്കയിൽ നിന്നും 90 ജീവനക്കാരേയും പിരിച്ചു വിട്ടിരുന്നു.

കാലിഫോർണിയയിൽ നിന്നും ഇനിയും 201 ജീവനക്കാ​രെയെങ്കിലും പിരിച്ചുവിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ 3 ബില്യൺ ഡോളർ പ്രതിവർഷം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എട്ട് മുതൽ 10 ബില്യൺ ഡോളർ വരെ 2025നുള്ളിൽ ലാഭിക്കാനും ലക്ഷ്യമിടുന്നു. മെറ്റ, ട്വിറ്റർ, സെയിൽസ്ഫോഴ്സ്, നെറ്റ്ഫ്ലിക്സ്, സിസ്കോ, റോക്കു തുടങ്ങിയ നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Tags:    
News Summary - Intel Starts Layoffs, Sends Thousands Of Employees On Unpaid Leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.