വോഡഫോൺ-ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ. എ.ജി.ആർ കുടിശ്ശിക ഇനത്തിൽ നൽകാനുള്ള തുകക്ക് പകരമായി കേന്ദ്രസർക്കാറിന് ഓഹരികൾ കൈമാറാൻ കമ്പനി തീരുമാനിച്ചതോടെയാണിത്. വോഡഫോൺ ഐഡിയയിലെ 35.8 ശതമാനം ഓഹരിയാണ് കേന്ദ്രസർക്കാറിന് കൈമാറുക.

കമ്പനിയിൽ വോഡഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവും ഉണ്ടാവും. തിങ്കളാഴ്ച ബോർഡ് യോഗം ചേർന്നാണ് സർക്കാറിന് കൈമാറേണ്ട ഓഹരികളിൽ അന്തിമ ധാരണയിലെത്തിയത്.

എ.ജി.ആറായി 58,254 കോടിയാണ് വോഡഫോൺ ഐഡിയ നൽകേണ്ടത്. ഇത് 7,854 കോടിയാണ് ഇതുവരെ നൽകിയത്. കുടിശിക സമയത്തിന് നൽകാത്തതിന് പലിശയിനത്തിൽ ഏകദേശം 16,000 കോടിയും കൊടുക്കണം. നേരത്തെ ടെലികോം മേഖലയിലെ സംരക്ഷിക്കാനായി പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരുന്നു. ഈ പാക്കേജി​ന്‍റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Tags:    
News Summary - Govt to become single largest shareholder in Vodafone Idea, will hold 35.8% stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.