Posted On
date_range Updated On
date_range ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താൻ ഗൂഗ്ൾ ആഴ്ചയിൽ ചെലവഴിക്കുക 33 കോടി
വാഷിങ്ടൺ: ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനായി ഗൂഗ്ൾ ഒരാഴ്ചയിൽ ചെലവഴിക്കുക 33 കോടി. ഗൂഗ്ളിന്റെ യു.എസിലെ 90,000 ജീവനക്കാർക്ക് എല്ലാ ആഴ്ചയിലും കോവിഡ് പരിശോധന നടത്താനാണ് ഗൂഗ്ൾ ഒരുങ്ങുന്നത്. വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വീടുകളിലെത്തി ജീവനക്കാരുടെ സാമ്പിളുകൾ ശേഖരിച്ചാവും കോവിഡ് ടെസ്റ്റ് നടത്തുക. ഒരു ടെസ്റ്റിന് ശരാശരരി 50 ഡോളറാണ് ഗൂഗ്ൾ ചെലവഴിക്കുക. ഇതിനായി ബയോഐക്യു എന്ന കമ്പനിയേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് തുടങ്ങുകയെങ്കിലും പിന്നീട് അന്തരാഷ്ട്ര തലത്തിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് ഗൂഗ്ൾ വ്യക്തമാക്കുന്നത്. പരിശോധന വ്യാപകമാക്കുന്നത് കോവിഡ് വ്യാപനം കുറക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.