വാർഷിക വരുമാനത്തിൽ ബെസോസിനേയും മസ്കിനേയും മറികടന്ന് അദാനി; വർധന 3,72,500 കോടി രൂപ

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിൽ ഒരു വർഷത്തിൽ ഉണ്ടായത് 49 ബില്യൺ ഡോളറിന്റെ വർധന. 2021ലാണ് അദാനി വൻ നേട്ടമുണ്ടാക്കിയത്. സ്വത്തിന്റെ വർധനക്കണക്കിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനേയും ആമസോൺ മേധാവി ജെഫ് ബെസോസിനേയും അദാനി മറികടന്നു. എം3എം ഹുരുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമാണ് അദാനിയുടെ സ്വത്തിൽ വൻ വർധനയുണ്ടായത്.

തുറമുഖങ്ങളിൽ തുടങ്ങി വ്യോമയാനമേഖല, ഊർജ്ജരംഗം തുടങ്ങി നിരവധി മേഖലകളിൽ പടർന്നു കിടക്കുന്നതാണ് അദാനിയുടെ വ്യവസായ സാമ്രാജ്യം. കഴിഞ്ഞ വർഷം മാത്രം 3,72,500 കോടി രൂപയുടെ വർധന സമ്പത്തിൽ അദാനിക്കുണ്ടായി. 6000 കോടിയാണ് അദാനിയുടെ ഒരാഴ്ചത്തെ വരുമാനം.

അതേമസയം, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെയാണ്. 103 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 24 ശതമാനം വളർച്ചയാണ് മുകേഷ് അംബാനിയുടെ ആസ്തിയിലുണ്ടായത്. ഇന്ത്യയിലെ ഏറ്റവും റിഫൈനറി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ്.

ശതകോടിശ്വരൻമാരുടെ പട്ടികയിൽ ഉയർന്ന സ്ഥാനം നേടാൻ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിൽ മത്സരത്തിലാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അംബാനിയുടെ സ്വത്ത് 400 ശതമാനം വർധിച്ചിട്ടുണ്ടെങ്കിൽ അദാനിയുടെ സ്വത്തിലുണ്ടായത് 1,830 ശതമാനം വർധനയാണ്. ഇവർ രണ്ട് പേരും കഴിഞ്ഞാൽ എച്ച്.സി.എല്ലിന്റെ ശിവ് നാടാർ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിറസ് പൂണെവാല, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരാണ് നേട്ടമുണ്ടാക്കിയ വ്യവസായികൾ.

Tags:    
News Summary - Gautam Adani’s net worth grows by $49 bn in 2021; higher than Jeff Bezos, Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.