കടബാധ്യത കുറക്കാൻ അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി

ന്യൂഡൽഹി: കടബാധ്യത കുറക്കാൻ അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി. 2026 മുതൽ 2028 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഓഹരി വിൽക്കുക. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അദാനി ന്യൂ ഇൻഡസ്ട്രീസ്, അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്​പോർട്ട് ലിമിറ്റഡ്, അദാനി കോണെക്സ് എന്നി കമ്പനികളുടെ ഓഹരിയാവും വിൽക്കുക. ഇതിനൊപ്പം അദാനിയുടെ മെറ്റൽ ആൻഡ് മൈനിങ് യൂണിറ്റിന്റെ ഓഹരികളും വിൽക്കും.

എയർപോർട്ടുകളു​ടെ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വ്യവസായമാണ്. 300 മില്യൺ ഉപഭോക്താക്കളെയാണ് എല്ലാദിവസവും കൈകാര്യം ചെയ്യേണ്ടത്. അതിനാൽ എയർപോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടി വരുമെന്ന് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. ഓഹരി വിൽപനയിലൂടെ അദാനി എയർപോർട്ടിനെ സ്വതന്ത്രസ്ഥാപനമാക്കി മാറ്റും.

നേരത്തെ അതിവേഗം വളരുന്ന വ്യവസായ ശൃംഖലയുടെ തലവനായ ഗൗതം അദാനിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ഥാപനങ്ങൾ വലിയ വളർച്ച കൈവരിക്കുമ്പോഴും കടക്കെണി ഉയരുന്നതാണ് അദാനിക്കെതിരെയുള്ള വിമർശനങ്ങളുടെ പ്രധാനകാരണം. ഇത് മറികടക്കുകയാണ് അദാനിയുടെ പ്രധാനലക്ഷ്യം.

Tags:    
News Summary - Gautam Adani plans on IPOs for at least five companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.