ഇൻഫോസിസ്​ രാജ്യ​ദ്രോഹികളെന്ന ആർ.എസ്​.എസ്​ പരാമർശം; ആശങ്കയിൽ ഇന്ത്യൻ വ്യവസായികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ​ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിനെതിരായ ആർ.എസ്​.എസ്​ വിമർശനം വലിയ ഞെട്ടലോടെയാണ്​ ഇന്ത്യൻ വ്യവസായലോകം കേട്ടത്​. ഇൻഫോസിസ്​ രാജ്യദ്രോഹികളാണെന്നായിരുന്നു ആർ.എസ്​.എസ്​ നടത്തുന്ന ഒരു മാസികയിലെ പരാമർശം. വ്യവസായ സൂചികയിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ ഒരു ഭാഗത്ത്​ ശ്രമം നടക്കു​േമ്പാൾ മറുഭാഗത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ അടുത്ത വൃത്തങ്ങളും ആർ.എസ്​.എസ്​ പോലുള്ള സംഘടനകളും കമ്പനികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നതിൽ വ്യവസായികൾക്ക്​ ആശങ്കയുണ്ടെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

ആദായ നികുതി പോർട്ടലിലെ പ്രശ്​നങ്ങളെ തുടർന്നാണ്​ ആർ.എസ്​.എസ്​ ഇൻഫോസിസിനെ രാജ്യദ്രോഹികളാക്കിയത്​. ധനകാര്യമന്ത്രാലയം ഇൻഫോസിസ്​ സി.ഇ.ഒയെ വിളിച്ച്​ വരുത്തിയതിന്​ പിന്നാലെയായിരുന്നു വിമർശനം. നേരത്തെ വാണിജ്യമന്ത്രാലയം ടാറ്റ ഗ്രൂപ്പിനെതിരെ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു. ഇ-കോമേഴ്​സ്​ നിയമങ്ങളെ ടാറ്റ വിമർശിച്ചതാണ്​ വാണിജ്യമന്ത്രാലയത്തെ ചൊടുപ്പിച്ചത്​. ഇന്ത്യൻ കമ്പനികൾക്ക്​ ലാഭം വേണമെന്ന ചിന്ത മാത്രമാണ്​ ഉള്ളതെന്നായിരുന്നു വാണിജ്യമന്ത്രാലയത്തിന്‍റെ വിമർശനം.

വിദേശ വ്യവസായികൾക്കെതിരെ വിമർശനം ഉന്നയിക്കു​േമ്പാഴും ഇന്ത്യൻ കമ്പനികളെ സംരക്ഷിക്കുന്ന നയമായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്​. എന്നാൽ, ഈ നയം മാറുന്നുവെന്ന സൂചനകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നതെന്നാണ്​ വ്യവസായികളുടെ ആശങ്ക. വലിയ വിമർശനങ്ങൾ ഉണ്ടാവു​േമ്പാഴും പ്രധാനമന്ത്രി മോദിയോ മറ്റ്​ വ്യവസായ സംഘടനകളോ വ്യവസായികളെ പിന്തുണച്ച്​ രംഗത്തെത്തുന്നില്ലെന്നത്​ ശ്രദ്ധേയമാണ്​. 

Tags:    
News Summary - "Everyone Is Scared" Echoes In India Inc After Infosys Attack: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.