വീണ്ടും വീണു എവർഗ്രാൻഡെ; സ്വത്ത് സംരക്ഷിക്കാൻ യു.എസിൽ ഹരജി നൽകി

വാഷിങ്ടൺ: ചൈനയിലെ നിർമാണ ഭീമൻ എവർഗ്രാൻഡെ യു.എസിലെ കോടതിയിൽ പാപ്പർ സംരക്ഷണ ഹരജി ഫയൽ ചെയ്തു. വായ്പ നൽകിയവരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കമ്പനിയുടെ നടപടി. ഇതോടെ കടുത്ത കടബാധ്യതയിൽ ഉഴറുന്ന കമ്പനിക്ക് തൽക്കാലത്തേക്ക് എങ്കിലും തങ്ങളുടെ യു.എസിലെ ആസ്തികൾ സംരക്ഷിക്കാൻ സാധിക്കും.

യു.എസിലെ പാപ്പർ നിയമങ്ങളിലെ ചാപ്റ്റർ 15 പ്രകാരമാണ് ചൈനീസ് കമ്പനിയുടെ ഹരജി. ഇതുപ്രകാരം യു.എസിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനിയുടെ സ്വത്തുക്കൾക്ക് ഇവിടെ സംരക്ഷണം ലഭിക്കും. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ എവർഗ്രാൻഡെ ഇതുവരെ തയാറായിട്ടില്ല.

2021ലാണ് എവർഗ്രാൻഡ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് വീണത്. 280 നഗരങ്ങളിലായി 1300 റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളാണ് എവർഗ്രാൻഡേക്കുള്ളത്. ഇലക്ട്രിക് കാർ നിർമാണം, ഫുട്ബാൾ ക്ലബ് എന്നിവയാണ് എവർഗ്രാൻഡെയുടെ മറ്റ് ബിസിനസുകൾ. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പണം നൽകിയവരുമായി കമ്പനി ചർച്ചകൾ ആരംഭിച്ചിരുന്നു. കമ്പനിയുടെ ആകെ കടം 300 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ. ലോകത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് എവർഗ്രാൻഡെ .

Tags:    
News Summary - Evergrande: China property giant files for US bankruptcy protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.