മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം എത്തിയത്​ രണ്ടര ലക്ഷം കോടി; വൻ നേട്ടമുണ്ടാക്കി ടെസ്​ല

വാഷിങ്​ടൺ: ടെസ്​ല സ്ഥാപകൻ ഇലോൺ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി. ടെസ്​ല ഓഹരികളുടെ വില കുതിച്ചതോടെയാണ്​ മസ്കിന്​ വൻ നേട്ടമുണ്ടായത്​. മസ്കിന്‍റെ ആസ്തി ഒരു ദിവസം 33.8 ബില്യൺ ഡോളറാണ്​ വർധിച്ചത്​. 304.2 ബില്യൺ ഡോളറാണ്​ കഴിഞ്ഞ ദിവസത്തെ മസ്കിന്‍റെ ആസ്തി.

ടെസ്​ലയുടെ ഓഹരികൾ 13.5 ശതമാനമാണ്​ ഉയർന്നത്​. 1199.78 ഡോളറാണ്​ ടെസ്​ല ​ഓഹരികളുടെ മൂല്യം. ടെസ്​ല വാഹനങ്ങളുടെ വിൽപന വർധിച്ചത്​ കമ്പനിക്ക്​ ഓഹരി വിപണിയിൽ ഗുണകരമായി.

ടെസ്​ലയിൽ 18 ശതമാനം ഓഹരികളാണ്​ മസ്കിനുള്ളത്​. ഇത്​ 10 ശതമാനമാക്കി കുറക്കുമെന്ന്​ മസ്ക്​ അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്​ലയുടെ കീഴിൽ വരുന്ന സ്​പേസ്​ എക്സ്​ പോലുള്ള കമ്പനികളിലും ഇലോൺ മസ്കിന്​ ഓഹരി പങ്കാളിത്തമുണ്ട്​.

Tags:    
News Summary - Elon Musk’s fortune climbs $30 billion on Tesla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.