രത്തൻ ടാറ്റയും സൈറസ് മിസ്ത്രിയും

സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കിയത് ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. നേരത്തെ, സൈറസ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ വിധി കഴിഞ്ഞ വർഷം ജനുവരിയിൽ സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് സുപ്രീംകോടതി ടാറ്റ സൺസിന് അനുകൂലമായി വിധിച്ചത്. ടാറ്റ സൺസും രത്തൻ ടാറ്റയും നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

2016ലാണ് ടാറ്റ സൺസിന്‍റെ ആറാം ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളാണ് പുറത്താക്കലിന് പിന്നിൽ. പ്രവർത്തനം മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2012ലാണ് ടാറ്റ ഗ്രൂപ്പിന്‍റെ പ്രധാന ചുമതല മിസ്ത്രിക്ക് ലഭിച്ചത്. പുറത്താക്കലിനെതിരെ മിസ്ത്രി കമ്പനി ലോ അപ്പലൈറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. 

Tags:    
News Summary - Cyrus Mistry Sacking Upheld as Supreme Court Rules in Favour of Tata Sons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.