മൈക്രോസോഫ്റ്റിൽ 50 ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം; നിരസിച്ചത് ആമസോണിന്റെ ഓഫർ

ന്യൂഡൽഹി: ഡെറാഡൂണിലെ യു.പി.ഇ.എസ് കോളജിലെ വിദ്യാർഥിക്ക് മൈക്രോസോഫ്റ്റിൽ നിന്നും വൻ തുകയുടെ ജോലി വാഗ്ദാനം. 50 ലക്ഷം രൂപയുടെ ശമ്പളവാഗ്ദാനമാണ് വിദ്യാർഥിയായ മാദൂർ രകേജക്ക് ലഭിച്ചത്. നിരവധി കമ്പനികളിൽ നിന്നും മദൂറിന് ജോലി വാഗ്ദാനം ലഭിച്ചുവെങ്കിലും ഒടുവിൽ മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

ആമസോൺ, കോഗ്നിസെന്റ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളിലെല്ലാം മാദൂർ അപേക്ഷ സമർപ്പിച്ചിരുന്നു. മറ്റ് കമ്പനികളുടെ കൂട്ടത്തിൽ നിന്നും മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കാൻ ചില കാരണങ്ങളുണ്ടെന്ന് മാദൂർ പറയുന്നു. സൗകര്യപ്രദമായ ജോലിസമയം, നല്ല ശമ്പളം, മൈക്രോസോഫ്റ്റ് ഓഹരി, നല്ല ജോലി അന്തരീക്ഷം എന്നിവയെല്ലാമാണ് മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കാൻ കാരണം.

സ്വന്തം താൽപര്യങ്ങളും ഹോബികളും തെരഞ്ഞെടുക്കാൻ മൈക്രോസോഫ്റ്റ് പ്രോൽസാഹനം നൽകുന്നുണ്ട്. എല്ലാ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്നവരേയും മൈക്രോസോഫ്റ്റ് അംഗീകരിക്കും. ഇതിന് പുറമേ മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾ, കഫേ എന്നിവിടങ്ങളിലെല്ലാം ഡിസ്കൗണ്ടും ലഭിക്കും. കമ്പനിയിലെ ജിമ്മും ഫിറ്റ്നസ് പ്രോഗ്രാം ഒരു ബോണസാണ്. പെട്രോളിയം എൻജീനിയറങ്ങിൽ കരിയർ തെരഞ്ഞെടുക്കാനാണ് തനിക്ക് ലഭിച്ച ഉപദേശമെന്ന് മാദൂർ പറയുന്നു. എന്നാൽ അതിന്റെ ജോലി സാധ്യതയെ കുറിച്ച് ഉറപ്പില്ലാത്തിനാൽ കമ്പ്യൂട്ടർ ടെക്നോളജിയിൽ ബി.ടെക് എടുക്കുകയായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ ഓയിൽ ആൻഡ് ഗ്യാസ് ഇൻഫോമാറ്റിക്സും ഉണ്ടെന്നറിഞ്ഞ് മാദൂർ അത് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - BTech student and son of a shopkeeper bags Rs 50 lakh job offer from Microsoft after rejecting Amazon, Cognizant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.