കോവിഡ്​ പ്രതിരോധം: കേന്ദ്രസർക്കാറിനെ പിന്തുണച്ച്​ അദാനി; വിമർശനങ്ങൾ രാജ്യത്തിന്‍റെ അഭിമാനത്തിന്​ ക്ഷതമേൽപ്പിക്കരുത്​

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ച് ഗൗതം അദാനി. മാധ്യമങ്ങൾ ​വാർത്തകൾ റിപ്പോർട്ട്​ ചെയ്യു​േമ്പാൾ പക്ഷപാതിത്വം കാണിക്കരുത്​. മാധ്യമസ്വാതന്ത്ര്യം രാജ്യത്തിന്‍റെ​ അഭിമാനത്തിന്​ ക്ഷതമേൽപ്പിക്കാൻ ഇടവരുത്തരുതെന്ന്​ ജെ.പി മോർഗൻ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ ഗൗതം അദാനി പറഞ്ഞു.

കോവിഡ്​ പ്രതിരോധത്തിൽ പിഴവുകൾ കണ്ടെത്താനുള്ള വ്യഗ്രതയിൽ ​യുറോപ്പിനേക്കാളും വടക്കേ അമേരിക്കയെക്കാളും ജനസംഖ്യയുള്ള ഒരു രാജ്യം എത്ര നന്നായി രോഗത്തെ പ്രതിരോധിച്ചുവെന്നത്​ നാം അവഗണിക്കുകയാണെന്ന്​ അദാനി പറഞ്ഞു.

നല്ല രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക്​ സാധിച്ചു. ഓരോ ജീവനും രാജ്യത്തിന്​ വിലപ്പെട്ടതാണ്​. പക്ഷേ ഇന്ത്യയുടെ ജനസംഖ്യ കോവിഡ്​ പ്രതിരോധത്തിന്​ പലപ്പോഴും വെല്ലുവിളി സൃഷ്​ടിക്കാറുണ്ട്​. യു.എസിൽ 800,000 പേർക്കാണ്​ പ്രതിദിനം വാക്​സിൻ നൽകുന്നത്​. എന്നാൽ ഇന്ത്യയിൽ യു.എസിനേക്കാളും 12 ഇരട്ടിയിലധികം പേർക്ക്​ പ്രതിദിനം വാക്​സിൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Billionaire Gautam Adani defends India’s COVID handling, says criticism should not be at cost of national dignity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.