34 വർഷത്തിനിടെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും എത്താതെ ബിൽ ഗേറ്റ്സ്

വാഷിങ്ടൺ: 34 വർഷത്തിനിടെ ഇതാദ്യമായി ശതകോടീശ്വരൻമാരുടെ പട്ടിയിൽ ആദ്യ പത്തിൽ പോലും ഇടംപിടിക്കാതെ മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. 1991ന് ​ശേഷം ഇതാദ്യമായാണ് ഗേറ്റ്സ് പട്ടികയിൽ നിന്നും പുറത്ത് പോകുന്നത്. 2021ലാണ് രണ്ടാം സ്ഥാനത്തിന് താഴേക്ക് ബിൽഗേറ്റ്സ് വീണത്. എന്നാൽ, ഇപ്പോൾ ആദ്യ പത്തിൽ പോലും അദ്ദേഹത്തിന് ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.

ഫോബ്സ് -400 പട്ടികയിൽ 14ാം സ്ഥാനത്താണ് ബിൽ ഗേറ്റ്സ് ഇപ്പോഴുള്ളത്. ബ്ലുംബെർഗ് സഹസ്ഥാപകൻ മൈക്ക് ബ്ലുംബർഗാണ് ബിൽഗേറ്റ്സിന് മുന്നിലുള്ളത്. ബിൽഗേറ്റ്സിന് 107 ബില്യൺ ഡോളർ ആസ്തിയാണ് നിലവിലുള്ളത്. നേരത്തെ തന്റെ സ്വത്തുക്കളെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയാണെന്ന് ഇലോൺ മസ്ക് പറഞ്ഞു.

പ്രതിവർഷം ബില്യൺ കണക്കിന് ഡോളറായി ഇത്തരം ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് ബിൽ ഗേറ്റ്സ് മാറ്റുന്നത്. കഴിഞ്ഞ വർഷത്തിന് ശേഷം ഏഴ് ബില്യൺ ഡോളർ ബിൽഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെലിൻഡ ഗേറ്റ്സുമായുള്ള വിവാഹമോചനവും ബിൽഗേറ്റ്സിന്റെ സമ്പത്തിൽ വലിയ ഇടിവ് വരുത്തിയിരുന്നു. 27 ബില്യൺ ഡോളറിന്റെ ഇടിവാണ് വിവാഹമോചനത്തെ തുടർന്ന് ബിൽഗേറ്റ്സിന്റെ സ്വത്തിൽ ഉണ്ടായത്.

മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ്; യൂസുഫലി രണ്ടാമത്

കൊച്ചി: ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. 566ാം സ്ഥാനത്താണ് ജോയ് ആലുക്കാസുള്ളത്. 6.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 749ാം സ്ഥാനത്തുള്ള എം.എ യൂസുഫലിയാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി. 5.4 ബില്യൺ ഡോളറാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ യൂസുഫ് അലിയുടെ ആസ്തി.

ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണിവർക്കിയാണ് പട്ടികയിലെ മൂന്നാമത്തെ മലയാളി. 4.0 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 998ാം സ്ഥാനത്താണ്. 3.9 ബില്യൺ ഡോളർ ആസ്തിയുടെ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 1015ാം റാങ്കിലുണ്ട്. കല്യാൺജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമ​ൻ 1102ാം റാങ്കിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ മറ്റൊരു മലയാളി. മൂന്ന് ബില്യൺ ആസ്തിയോടെ 1165ാം സ്ഥാനത്താണ് ഉള്ളത്. കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണനാണ് മൂന്ന് ബില്യൺ ഡോളർ ആസ്തിയോടെ 1322ാം സ്ഥാനത്ത്.

Tags:    
News Summary - Bill Gates No Longer Ranks Among America’s 10 Richest People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.