സമ്പത്ത് ദാനം ചെയ്യും; ലോകധനികരുടെ പട്ടികയിൽ നിന്നും പുറത്തു പോകുമെന്നും ബിൽഗേറ്റ്സ്

വാഷിങ്ടൺ: ബിൽഗേറ്റ്സ്-മെലിന്ദ ഗേറ്റ്സ് ഫൗ​ണ്ടേഷന് 20 ബില്യൺ ഡോളർ സംഭാവന ചെയ്ത് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്. ജൂലൈ 13ന് എഴുതിയ ബ്ലോഗിലാണ് ബിൽഗേറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഫൗണ്ടേഷന് നൽകി വരുന്ന പ്രതിവർഷ സംഭാവന ഉയർത്തുമെന്നും ബിൽഗേറ്റ്സ് അറിയിച്ചു.

ആറ് ബില്യൺ ഡോളറിൽ നിന്നും ഒമ്പത് ബില്യൺ ഡോളറാക്കി സംഭാവന ഉയർത്തുമെന്നാണ് ബിൽഗേറ്റ്സിന്റെ പ്രഖ്യാപനം. തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താൻ ലോക ധനികരുടെ പട്ടികയിൽ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ്, കാലാവസ്ഥ വ്യതിയാനം, യുക്രെയ്ൻ യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബിൽഗേറ്റ്സ് ആവശ്യപ്പെട്ടു. 113 ബില്യൺ ഡോളർ ആസ്തിയുള്ള ബിൽഗേറ്റ്സ് ബ്ലുംബെർഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ പല തവണ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Tags:    
News Summary - Bill Gates intends to exit list of world's wealthiest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.