കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ സഹായം നൽകുമെന്ന്​ ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​

കാലിഫോർണിയ: കോവിഡ്​ പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യക്ക്​ സഹായം നൽകുമെന്ന്​ അറിയിച്ച്​ ടെക്​ ഭീമൻ ആപ്പിൾ. കമ്പനി സി.ഇ.ഒ ടിം കുക്കാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. നേരത്തെ ആഗോള ടെക്​ ഭീമൻമാരായ ​മൈക്രോസോഫ്​റ്റും ഗൂഗ്ളും ഇന്ത്യക്ക്​ സഹായം നൽകുമെന്ന്​ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആപ്പിളി​േൻറയും സഹായവാഗ്​ദാനം.

ഇന്ത്യയിൽ​ കോവിഡ്​ വിനാശകരമായി മുന്നേറു​േമ്പാൾ ഞങ്ങളുടെ ചിന്തകൾ ആരോഗ്യപ്രവർത്തകർക്കൊപ്പമാണ്​. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും ആപ്പിളി​െൻറ പിന്തുണയുണ്ടാകും. ഇന്ത്യക്കായി സഹായങ്ങൾക്കൾ നൽകുമെന്നും ടിം കുക്ക്​ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഏത്​ തരത്തിലുള്ള സഹായമാണ്​ നൽകുകയെന്ന്​ ആപ്പിൾ വ്യക്​തമാക്കിയിട്ടില്ല. എൻ.ജി.ഒകളിലൂടെ​യാണോ അതോ നേരിട്ട്​ സഹായം നൽകുമോ​യെന്നും ആപ്പിൾ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൈക്രോസോഫ്​റ്റ്​ ഇന്ത്യക്ക്​ ഓക്​സിജൻ നിർമിക്കാനുള്ള ഉപകരണങ്ങൾ കൈമാറുമെന്ന്​ അറിയിച്ചിരുന്നു. 135 കോടി നൽകുമെന്നായിരുന്നു ഗൂഗ്​ളി​െൻറ അറിയിപ്പ്​.

Tags:    
News Summary - Apple CEO Tim Cook pledges aid to India amid Covid-19 surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.