റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി​യെ നിയമിച്ചു. റിലയൻസ് ഓഹരി വിപണിയേയാണ് ഇക്കാര്യം അറിയിച്ചത്.

ഹ്യൂമൻ റിസോഴ്സ്, നോമിനേഷൻ, റെന്യുമറേഷൻ കമിറ്റി എന്നിവയുടെ ശിപാർശ പ്രകാരമാണ് ആനന്ദ് അംബാനിയുടെ നിയമനം. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. മെയ് ഒന്ന് മുതലായിരിക്കും അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റെടുക്കുക. തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിക്കണം.

റിലയൻസിന്റെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. കൂടുതൽ ചുമതലകൾ അദ്ദേഹത്തി​ന് നൽകുന്നതിന് വേണ്ടിയാണ് ഡയറക്ടറാക്കിയത്. മാർച്ച് 2020 മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റേയും 2022 മുതൽ റിലയൻസ് വെൻച്വർ, 2021ൽൽറിലയൻസ് ന്യു എനർജി എന്നീ കമ്പനികളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. 2022 സെപ്റ്റംബർ മുതൽ റിലയൻസ് ഫൗ​ണ്ടേഷനിലും അദ്ദേഹം അംഗമാണ്.

യു.എസിലെ ബ്രൗൺ യുനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആനന്ദ് മൃഗക്ഷേമത്തിൽ തൽപരനായ വ്യക്തിയാണ്. ഇതിനായി ഗുജറാത്തിലെ ജാംനഗറിൽ അദ്ദേഹം മൃഗശാലയും നടത്തുന്നുണ്ട്. മൃഗങ്ങളുടെ പുനരധിവാസമാണ് മൃഗശാലയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.

ആനന്ദിന്റെ സഹോദരങ്ങളായ ആകാശ്, ഇഷ എന്നിവർ റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. ആകാശ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായും പ്രവർത്തിക്കുന്നുണ്ട്. ഇഷ റിലയൻസ് റീടെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടരാണ്.

Tags:    
News Summary - Anant Ambani named whole-time director at Reliance Industries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.