കടുവകുഞ്ഞിന് പാൽ നൽകി ഒറാങ്ഉട്ടാൻ; വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കടുവകുഞ്ഞിന് പാൽ നൽകുന്ന ഒറാങ്ഉട്ടാന്റെ വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചത്. ഒറാങ്ഉട്ടാൻ കടുവ കുഞ്ഞിന് ബോട്ടിലിൽ പാൽകൊടുക്കുന്നതും കളിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ചിലപ്പോൾ വ്യത്യസ്ത ഇനത്തിൽപ്പെട്ടവരാണ് നിങ്ങളുടെ കുട്ടികളെന്ന് നിങ്ങൾക്ക് തോന്നുമെന്ന ക്യാപ്ഷനോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചത്. ട്വിറ്ററിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ആനന്ദ് മഹീന്ദ്രക്കുള്ളത്.

നേരത്തെയും ആനന്ദ് മഹീന്ദ്ര സമാനമായ വിഡിയോകൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചാക്കുമായി സൈക്കിളിൽ പോകുന്നയാളുടെ വിഡിയോയും ആനന്ദ് മഹീന്ദ്ര നേരത്തെ പങ്കുവെച്ചിരുന്നു.


Tags:    
News Summary - Anand Mahindra shares adorable video of orangutan feeding tiger cubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.