ആമസോണിൽ പിരിച്ചു വിടൽ അടുത്ത വർഷവും തുടരും

ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമ​സോൺ.കോമിൽ പിരിച്ചു വിടൽ അടുത്ത വർഷവും ഉണ്ടാകുമെന്ന് കമ്പനി. വാർഷിക പദ്ധതികൾ അടുത്ത വർഷവും തുടരാൻ കമ്പനി തീരുമാനിച്ചിട്ടു​ണ്ടെന്നും വിട്ടുവീഴ്ചകൾ തുടരേണ്ടി വരുമെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.

എല്ലാ തീരുമാനങ്ങളും അവ ബാധിക്കുന്ന ജീവനക്കാരെ 2023ന്റെ തുടക്കത്തിൽ തന്നെ അറിയിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ജീവനക്കാർക്കുള്ള കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ വാർഷിക പദ്ധതികളുടെ പുനരവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. വ്യാപാരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന തീരുമാനം ഈ അവലോകനത്തിലാണ് ഉരുത്തിരിയുകയെന്നും അവർ കൂട്ടിച്ചേർത്തു.

പിരിച്ചുവിടൽ നടപടി എത്ര ആളുകളെ ബാധിക്കുമെന്ന് ആമസോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച ചില തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇനിയും 10,000 പേരെ പിരിച്ചു വിടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. 

Tags:    
News Summary - Amazon's Job Cuts Not Done Yet, To Extend Into Next Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.