ന്യൂഡൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക.
എല്ലാ സമ്പദ്വ്യവസ്ഥകളുടേയും ഇന്ധനം ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്. ഇന്ത്യയിൽ ഇത് വളരെ കൃത്യവുമാണ്. അതുകൊണ്ടാണ് മേഖലക്കായി സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചതെന്ന് ആമസോൺ വെബ് സർവീസ് സി.ഇ.ഒ ആൻഡ്രോ ജേസി പറഞ്ഞു.
ഇതിന്‍റെ ഭാഗമായാണ് 250 മില്യൺ ഡോളറിന്‍റെ ആമസോൺ "സംഭവ് വെൻച്വർ ഫണ്ട്" പ്രഖ്യാപിച്ചത്. പുതിയ കണ്ടെത്തലുകളുമായി കൂടുതൽ പേർ ചെറുകിട-ഇടത്തര വ്യവസായ രംഗത്തേക്ക് കടന്നു വരാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജേസി വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനായി ആമസോൺ സംഭവ് വെൻച്വർ ഫണ്ട് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.