റിലയൻസിനെതിരെ ആമസോൺ സുപ്രീംകോടതിയിലേക്ക്​

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസിനെതിരെ ആമസോൺ സുപ്രീംകോടതിയിലേക്ക്​. റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ഇടപാട്​ തടയണമെന്ന്​ ആവശ്യപ്പെട്ടാണ്​ സുപ്രീംകോടതിയെ സമീപിക്കുന്നത്​. ഇൗ ഇടപാടിന് ഡൽഹി​ ഹൈകോടതി സിംഗിൾ ബെഞ്ച്​ സ്​റ്റേ അനുവദിച്ചിരുന്നുവെങ്കിലും ഡിവിഷൻ ബെഞ്ച്​ അത്​ നീക്കി.

ഇരു കമ്പനികളും തമ്മിലുള്ള കരാറിന്‍റെ തുടർ നടപടികളുമായി കോംപറ്റീഷൻ കമ്മിഷനിലും സെബിയിലും മുന്നോട്ട്​ പോകാനാണ്​ ഹൈകോടതി അനുമതി നൽകിയത്​. എന്നാൽ, ഇത്​ ഇടക്കാല വിധിയാണെന്നും കേസ്​ ഫെബ്രുവരി 26ന്​ പരിഗണിക്കുമെന്നും കോടതി വ്യക്​തമാക്കിയിരുന്നു. റിലയൻസിന്​ ഓഹരികൾ വിൽക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പ്​ തീരുമാനം തങ്ങളുമായുള്ള കരാറിന്‍റെ ലംഘനമാണെന്നാണ്​ ആമസോൺ വാദം.

ഇടപാടിനെതിരെ സിംഗപ്പൂരിലെ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്​ നിലവിലുണ്ടെന്ന്​ ആമസോൺ വാദിക്കുന്നു. ഇത്​ കരാറിൽ ബാധകമാക്കണമെന്നാണ്​ ആമസോൺ ആവശ്യപ്പെടുന്നത്​..

Tags:    
News Summary - Amazon Goes To Supreme Court In Battle Over Future Group-Reliance Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.