എയർ ഇന്ത്യയെ ഏറ്റെടുക്കുമോ​​? എയർ ഏഷ്യയിലെ ഓഹരി പങ്കാളിത്തം ഉയർത്തി ടാറ്റ

മുംബൈ: വിമാനകമ്പനിയായ എയർ ഏഷ്യയിൽ സ്വാധീനം ശക്​തമാക്കുന്നതിന്‍റെ സൂചനകൾ നൽകി ടാറ്റ ഗ്രൂപ്പ്​. കമ്പനിയുടെ 32.67 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ടാറ്റ ഗ്രൂപ്പ്​ തീരുമാനിച്ചു. 37.6 മില്യൺ ഡോളർ മുടക്കിയാണ്​​ ഇടപാട്​.

ഇതോടെ എയർ ഏഷ്യയിലെ 83.6 ശതമാനം ഓഹരികളും ടാറ്റയുടെ ഉടമസ്ഥതയിലാവും. 16.3 ശതമാനം ഓഹരി മാത്രമാവും എയർ ഏഷ്യ ബെർഹാഡിന്‍റെ ഉടമസ്ഥതയിലുണ്ടാവുക. 18.8 മില്യൺ ഡോളറിന്‍റെ മൂല്യമുള്ളതാണ്​ ഈ ഓഹരികൾ. എയർ ഇന്ത്യയെ വാങ്ങുന്നതിന്​ മുന്നോടിയായാണ്​ എയർ ഏഷ്യയിലെ ഓഹരി പങ്കാളിത്തം ടാറ്റ ഉയർത്തുന്നതെന്നാണ്​ റിപ്പോർട്ട്​.

2014ലാണ്​ ടാറ്റ ഗ്രൂപ്പുമായി ചേർന്ന്​ എയർ ഏഷ്യ ഒരു വിമാനകമ്പനിയുമായി എത്തുന്നത്​. 49 ശതമാനം ഓഹരികളാണ്​ ടാറ്റയുടെ ഉടമസ്ഥതയിലുണ്ടാവുന്നത്​. എന്നാൽ, കോവിഡിനെ തുടർന്ന്​ കമ്പനി വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. ഇതിനി​ടയിലാണ്​ ടാറ്റയുടെ ഇടപാട്​. പ്രതിസന്ധിയിലാണെങ്കിലും ജപ്പാൻ പോലുള്ള രാജ്യങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ എയർ ഏഷ്യ പുതുതായി സർവീസ്​ ആരംഭിക്കുന്നുണ്ട്​.

Tags:    
News Summary - AirAsia To Dilute Shares In AirAsia India, To Sell 32.67% Stakes To Tata Sons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.