ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ വിൽപനക്കൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് എയർ ഇന്ത്യയുടെ നടപടി. ഓഫീസുകൾ, ഫ്ലാറ്റ്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ വിൽപനയാണ് നടത്തുക. ഇതിലൂടെ 300 കോടി സ്വരൂപിക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, മംഗളൂരു, നാസിക്, നാഗ്പൂർ എന്നിവിടങ്ങളിലെ വസ്തുക്കളാണ് വിൽക്കുക. ഇതിനുള്ള ടെൻഡർ വെബ്സൈറ്റിൽ എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ന്യൂഡൽഹിയിലെ ഏഷ്യൻ ഗെയിംസ് വില്ലേജിലെ റെസിഡൻഷ്യൽ കെട്ടിട്ടം. ബാന്ദ്രയിലെ പാലി ഹില്ലിലെ ഫ്ലാറ്റ്, കൊൽക്കത്തയിലെ ഗോൾഫ് ഗ്രീനിലെ ഫ്ലാറ്റ്, നാഗ്പൂരിലെ ബുക്കിങ് ഓഫീസ് തുടങ്ങിയവയെല്ലാം വിൽക്കുന്നവയുടെ പട്ടികയിലുണ്ട്.
ജൂലൈ ഒമ്പത് വരെ വസ്തുക്കൾ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ് വസ്തുക്കൾ വിൽക്കാൻ എയർ ഇന്ത്യ നിർബന്ധിതമായത്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളും പൂർണതയിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.