ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പുതുജീവൻ വെക്കുന്ന എയർ ഇന്ത്യ 500 വിമാനങ്ങൾ കൂടി സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എയർബസിൽ നിന്നും ബോയിങ്ങിൽ നിന്നും 1000 കോടി ഡോളറുകൾ വിലമതിക്കുന്ന ജെറ്റ്ലൈനറുകൾ വാങ്ങാനാണ് കരാർ ഒരുങ്ങുന്നത്.
എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ 400 ചെറുവിമാനങ്ങളും നൂറോ അതിലധികമോ വലിയ വിമാനങ്ങളും ഉൾപ്പെടുന്നതാണ് കരാർ. കരാറിന്റെ അന്തിമഘട്ട നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, വാർത്തയോട് എയർബസും ബോയിംഗും പ്രതികരിക്കാൻ വിസമ്മതിച്ചു. ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.