അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് ഇക്കണോമിസ്റ്റ്

ന്യൂഡൽഹി: ഗൗതം അദാനി എൻ.ഡി.വി ഏറ്റെടുത്ത സംഭവം ആശങ്കപ്പെടുത്തുന്നതാണ് ഇക്കണോമിസ്റ്റ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാൽ മാത്രമല്ല ന​മ്മെ ആശങ്കപ്പെടുത്തുന്നത്. അദാനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഇക്കണോമിസ്റ്റ് ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിലെ ചാനലുകളിൽ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥർ റിലയൻസാണ്. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്താണ്. അദാനി കൂടി ഈ മേഖലയിലേക്ക് എത്തുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ഇ​ക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശഘടന ചൂഷണം ചെയ്താണ് രാജ്യം ഭരിക്കുന്ന സർക്കാർ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്.

അദാനിക്കും അംബാനിക്കും വിമാനത്താവളങ്ങളിൽ തുടങ്ങി റിഫൈനറി, റീടെയിൽ, ടെക്സ്റ്റൈൽ വരെ വാണിജ്യ താൽപര്യങ്ങളുണ്ട്. ഈ താൽപര്യങ്ങൾ ചൂഷണം ചെയ്ത് കേന്ദ്രസർക്കാർ മാധ്യമസ്ഥാപനങ്ങളെ സ്വാധീനിക്കുന്നു. ലൈസൻസ് പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ ലാഭകരമായ ഒരു കരാർ റദ്ദാക്കുമെന്ന് അറിയിച്ചോ കേന്ദ്രസർക്കാർ വ്യവസായികളെ സമ്മർദ്ദത്തിലാക്കുന്നു. ഈ സമ്മർദത്തിന് വഴങ്ങി വ്യവസായികൾ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ സർക്കാറിന് അനുകൂലമായി വാർത്തകളെഴുതാൻ പ്രേരിപ്പിക്കുന്നുവെന്നും ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Adani’s NDTV takeover is a worrying portent for Indian media: Economist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.