ഭക്ഷ്യവസ്​തു നിർമാണത്തിലും ഒന്നാമതെത്താൻ അദാനി ഗ്രൂപ്പ്​; പുതിയ ഐ.പി.ഒ വരുന്നു

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിൽമറി​െൻറ ഐ.പി.ഒക്കൊരുങ്ങി കമ്പനി. 2021ൽ കമ്പനിയുടെ ഓഹരി വിൽപന നടക്കുമെന്ന്​ മണികൺട്രോൾ റിപ്പോർട്ട്​ ചെയ്യുന്നു. 2027നകം അദാനി വിൽമറിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യവസ്​തു നിർമാണ കമ്പനിയാക്കി മാറ്റുകയാണ്​ ലക്ഷ്യം.

2021ൽ ഐ.പി.ഒയിലൂടെ 7500 കോടി രൂപ സ്വരൂപിക്കുകയാണ്​ ലക്ഷ്യം. ഐ.പി.ഒക്ക്​ ശേഷം ഉൽപന്നിനിര വിപുലപ്പെടുത്തി മേഖലയിൽ ആധിപത്യം നേടാനാണ്​ അദാനി ഗ്രൂപ്പി​െൻറ പദ്ധതി. ഫോർച്യൂൺ എന്ന ബ്രാൻഡിന്​ കീഴിൽ ഭക്ഷ്യ എണ്ണ പുറത്തിറക്കിയാണ്​ അദാനി വിൽമറി​െൻറ തുടക്കം. അദാനി ഗ്രൂപ്പും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽമറും ചേർന്ന്​ 1999ലാണ്​ ഉൽപന്നം പുറത്തിറക്കുന്നത്​. പിന്നീട്​ ബസ്​മതി അരി, ആട്ട, മൈദ, സൂചി തുടങ്ങിയ വൈവിധ്യമാർന്ന ഭക്ഷ്യവസ്​തുക്കളുടെ നിർമാണത്തിലേക്ക്​ അദാനി വിൽമർ കടന്നു.

കോവിഡിനെ തുടർന്ന്​ കഴിഞ്ഞ വർഷം ഭക്ഷ്യഎണ്ണകളുടെ വിലയിൽ വൻ വർധനവ്​ ഉണ്ടായിരുന്നു. ഇതിനിടയിലാണ്​ ഐ.പി.ഒയുമായി അദാനി വിൽമർ രംഗത്തെത്തുന്നത്​. ഇന്ത്യയിലെ മറ്റ്​​ ബ്രാൻഡുകൾ ഉയർത്തുന്ന വെല്ലുവിളിയും ഐ.പി.ഒയിലൂടെ മറികടക്കാ​മെന്നാണ്​ കമ്പനിയുടെ കണക്കുകൂട്ടൽ.

Tags:    
News Summary - Adani Wilmar prepares to launch IPO of nearly $1 billion In 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.