മുകേഷ് അംബാനിയേയും മറികടന്നു; 100 ബില്യൺ ഡോളർ ക്ലബിൽ അംഗമായി ഗൗതം അദാനി

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിൽ അംഗമായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. സമ്പത്തിൽ ഈ വർഷം 24 ബില്യൺ ഡോളർ കൂട്ടിച്ചേർത്തതോടെയാണ് അദാനി നേട്ടം കൈവരിച്ചത്. ഒമ്പത് അംഗങ്ങളുള്ള 100 ബില്യൺ ഡോളർ ക്ലബിൽ ഈ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത് അദാനിയാണ്. സമ്പത്തിന്റെ കണക്കിൽ മുകേഷ് അംബാനിയേയും അദാനി മറികടന്നു. 99 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ബ്ലുംബെർഗ് ബില്ല്യണയർ ഇൻഡ്ക്സ് പ്രകാരമാണ് കണക്കുകൾ.

കഴിഞ്ഞ വർഷവും അദാനി വൻ നേട്ടം സ്വന്തമാക്കിയിരുന്നു. സമ്പത്തിൽ 42.7 ബില്യൺ ഡോളറിന്റെ വർധനവാണ് കഴിഞ്ഞ വർഷം അദാനിക്കുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലും അദാനി അംബാനിയെ മറികടന്നിരുന്നു. കോളജിൽ നിന്നും പാതിയിൽ പഠനം നിർത്തിയ അദാനി കൽക്കരി ബിസിനസിലൂടെയാണ് വ്യവസായ ലോകത്തേക്ക് ചുവടുവെക്കുന്നത്.

പിന്നീട് അടിസ്ഥാന സൗകര്യ വികസനമേഖലയിലും അദാനി സംരംഭങ്ങൾ ആരംഭിച്ചു. ഏറ്റവുമൊടുവിൽ ഗ്രീൻ എനർജിയിലും നിക്ഷേപം നടത്തിയിരിക്കുകയാണ് അദാനി. ഗ്രീൻ എനർജിയിൽ മറ്റൊരു വ്യവസായ ഭീമൻ മുകേഷ് അംബാനിയുമായിട്ടാണ് അദാനിയുടെ പോരാട്ടം.

Tags:    
News Summary - Adani Joins Musk, Bezos in Exclusive $100 Billion Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.