ഗൗതം അദാനി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഖജനാവിലേക്ക് ഗൗതം അദാനി നൽകുന്ന നികുതി സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ പുറത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 75,000 കോടി രൂപയാണ് ഗൗതം അദാനി നികുതിയായി നൽകിയത്. തൊട്ടുമുമ്പത്തെ വർഷം 58,000 കോടിയായിരുന്നു അടച്ചത്.
29 ശതമാനത്തിന്റെ വർധനയാണ് നികുതിവിഹിതത്തിൽ ഉണ്ടായത്. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, സ്പെഷൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ് എന്നീ അദാനി കമ്പനികളുടെയും എൻ.ഡി.ടി.വി, എ.സി.സി, സംഘി ഇൻഡസ്ട്രീസ് എന്നീ അനുബന്ധ കമ്പനികളുടെയും നികുതി വിഹിതത്തിന്റെ കണക്കാണ് ബന്ധപ്പെട്ടവർ പുറത്തുവിട്ടത്.
ഇതിൽ 29,000 കോടി പ്രത്യക്ഷ വിഹിതവും 45,000 കോടി മറ്റു സ്റ്റേക് ഹോൾഡർമാരിൽനിന്ന് പിടിച്ചുനൽകിയ പരോക്ഷ വിഹിതവും ബാക്കി തൊഴിലാളി ക്ഷേമ പദ്ധതി വിഹിതവുമാണ്.
നികുതി സുതാര്യത തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. തങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും, ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗ്രൂപ്പ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.