അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന​

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന. 2023 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം.

അതേസമയം, കമ്പനിയുടെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കൽക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയർപോർട്ടുകളിലും യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കമ്പനി നടത്തുന്ന റോഡ് നിർമ്മാണവും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഓഹരി വിപണിയിലെ തിരിച്ചടിക്കിടയിലും മികച്ച നിലയിലാണ് അദാനി എന്റർപ്രൈസ് വ്യാപാരം അവസാനിപ്പിച്ചത്. 2.24 ശതമാനം നേട്ടത്തോടെ 2,529 രൂപയിലാണ് കമ്പനി ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

Tags:    
News Summary - Adani Enterprises Q1 Results: Profit jumps 44% YoY to Rs 674 crore but revenue drops 38%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.