ഉബർ സഹസ്ഥാപകനും സി.ഇ.ഒയുമായ ട്രവിസ് കലനിക് രാജിവെച്ചു

ന്യൂയോർക്ക്: ഉബർ സഹസ്ഥാപകനും സി.ഇ.ഒയുമായ ട്രവിസ് കലനിക് രാജിവെച്ചു. നിക്ഷേപകരുടെ നിരന്തര സമ്മർദ്ദം മൂലമാണ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സ്റ്റാർട്ടപ് സംരഭത്തിന്‍റെ സി.ഇ.ഒക്ക് രാജി വെക്കേണ്ടി വന്നത്. സി.ഇ.ഒ സ്ഥാനം രാജിവെച്ചെങ്കിലും ഉബർ ടെക്നോളജീസിന്‍റെ ബോർഡ് അംഗമായി അദ്ദേഹം തുടരും.

യു.എസ് അറ്റോർണി ജനറൽ എറിക് ഹോൾഡറുടെ നേതൃത്വത്തിൽ നടന്ന മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് രാജി എന്നതും ശ്രദ്ധേയമാണ്. പുരുഷമേധാവിത്ത മനോഭാവമാണ് കലനിക്കിന് തിരിച്ചടിയായത്. യൂബറിൽ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് ഒരു ജീവനക്കാരി പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. അറ്റോർണി ജനറൽ ഇതേക്കുറിച്ചും നേരിട്ട് അന്വേഷണം നടത്തിയിരുന്നു. യൂബറിലെ തൊഴിലിടത്തിലെ പീഡനത്തെക്കുറിച്ചും വർക്ക് കൾച്ചറിനെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചരുന്നതായാണ് സൂചന.

കലാനിക് ഉടൻതന്നെ രാജിവെക്കണമെന്ന് യൂബറിലെ അഞ്ച് പ്രധാന നിക്ഷേപകർ  ആവശ്യപ്പെട്ടുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'ഉബർ മുന്നോട്ട്' എന്ന കത്തിൽ നേതൃത്വത്തിന്‍റെ മാറ്റം അനിവാര്യമാണ് എന്ന് പറയുന്നു.

'ഈ ലോകത്ത് മറ്റെന്തിനേക്കളും ഞാൻ യൂബറിനെ ഇഷ്ടപ്പെടുന്നു. എന്‍റെ വ്യക്തിജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടമാണിത്. എന്നാൽ നിക്ഷേപകരുടെ അപേക്ഷയെ മാനിച്ച് ഈ പദവി രാജിവെക്കുന്നു' എന്ന് കലനിക്ക് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Uber co-founder Travis Kalanick resigns as CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.