ടി.സി.എസ്​ ലഖനൗവിനോട്​ ടാറ്റ പറയുന്നു

ലഖ്​നൗ: 33 വർഷം പഴക്കമുള്ള ലഖ്​നൗവിലെ ടി.സി.എസ്​ കാമ്പസ്​ പൂട്ടുന്നു. നാടകീയമായാണ്​ കാമ്പസ്​ പൂട്ടാനുള്ള തീരുമാനം ടി.സി.എസ്​ മാനേജ്​മ​െൻറ്​ പ്രഖ്യാപിച്ചത്​. കമ്പനി അടക്കുന്നത്​ മൂലം ആർക്കും തൊഴിൽ നഷ്​ടമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.

പക്ഷേ കമ്പനിയുടെ തീരുമാനം ​ഞെട്ടലോടെയാണ്​ ജീവനക്കാർ കേട്ടത്​. തീരുമാനം പ്രഖ്യാപിച്ചയുടൻ വിഷയത്തിൽ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ജീവനക്കാർ കത്തയച്ചു. കമ്പനി മാറ്റുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്​.

നോയിഡയിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതി​​െൻറ ഭാഗമായാണ്​ ലഖ്​നൗവിലെ കാമ്പസ്​ ടി.സി.എസ്​ പൂട്ടുന്നതെന്നാണ്​ റിപ്പോർട്ടുകൾ. കെട്ടിട ഉടമയുമായുള്ള തർക്കങ്ങളും മാറ്റത്തിനെ കമ്പനിയെ പ്രേരിപ്പിക്കുന്നുണ്ടെന്നും വാർത്തകളുണ്ട്​. 2,000 ജീവനക്കാരാണ്​ ടി.സി.എസി​​െൻറ ലഖ്​നൗ കാമ്പസിൽ ​ജോലി ചെയ്യുന്നത്​. ഇതിൽ പകുതിയും സ്​ത്രീകളാണ്​. 

അതേ സമയം, ടി.സി.എസിനെ ലഖ്​​നൗവിൽ നില നിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന്​ ഉത്തർപ്രദേശ്​ ഉപമുഖ്യമന്ത്രി കേശവേന്ദ്ര മൗര്യ പറഞ്ഞു.
 

Tags:    
News Summary - TCS is saying ‘tata’ to Lucknow- business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.