നുസ്​ലി വാഡി​യയെ ടാറ്റ സ്​റ്റീലി​െൻറ സ്വതന്ത്ര ഡയറ്​കടർ സ്​ഥാനത്ത്​ നിന്ന്​ മാറ്റി

മുംബൈ: വ്യവസായി നുസ്​ലി വാഡിയയെ ടാറ്റ സ്​റ്റീ​ലി​െൻറ സ്വതന്ത്ര ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ മാറ്റി. ഒാഹരി ഉടമകളുടെ യോഗത്തിന്​ ശേഷമാണ്​ നുസ്​ലി വാഡിയയെ മാറ്റാനുള്ള തീരുമാനമെടുത്തത്​. 90 ശതമാനം ഒാഹരി ഉടമകളും വാഡിയയെ മാറ്റുന്നതിന്​ അനുകൂലമായി വോട്ട്​ ചെയ്​തു.

 വോട്ടിങിനെ സംബംന്ധിച്ച വിവരങ്ങൾ ഇന്ന്​ ടാറ്റ ഗ്രൂപ്പ്​ ഒാഹരി വിപണികളിൽ അറിയിച്ചു. ബുധനാഴ്​ച ഒാഹരി ഉടമകളുടെ അസാധാരണ യോഗത്തിന്​ ശേഷമാണ്​ വാഡിയയെ മാറ്റുന്നതിനുള്ള തീരുമാനമെടുത്തത്​.

ആകെയുള്ള 62.55 കോടി വോട്ടുകളിൽ 56.79 കോടി വോട്ടുകളും വാഡി​യക്കെതിരെയായിരുന്നുവെന്ന്​ ടാറ്റ ഗ്രൂപ്പ്​ അറിയിച്ചു. അതായത്​ എകദേശം 90.80 ശതമാനം വോട്ടുകളും വാഡിയക്കെതിരായി. പ്രമോട്ടർമാരിൽ 100 ശതമാനവും വാഡിയയെ മാറ്റുന്നതിന്​ അനുകൂലമായി വോട്ട്​ ചെയ്​തു എന്നും ടാറ്റ ഗ്രൂപ്പ്​ അറിയിച്ചു.

കഴിഞ്ഞ ഒക്​ടോബറിലായിരുന്നു സൈറസ്​ മിസ്​ട്രിയെ ടാറ്റ ഗ്രൂപ്പി​െൻറ ചെയർമാൻ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയത്​. ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ്​ ഇപ്പോൾ വാഡിയയുടെയും പുറത്താക്കലിന്​ വഴിവെച്ചതെന്നാണ്​ സൂചന. ​തന്നെ ടാറ്റ സ്​റ്റീലിൽ നിന്ന്​ പുറത്താക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി നുസ്​ലി വാഡിയ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Tata Steel shareholders approve removal of Nusli Wadia as Independent Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.