പിരിച്ച്​ വിടൽ തുടരുന്നു;  ടാറ്റയിൽ 1500 പേർക്ക്​ തൊഴിൽ നഷ്​ടമാകും

മുംബൈ: ​െഎ.ടി കമ്പനികൾക്ക്​ പിന്നാലെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോ​േട്ടാഴ്​സ്​ 1500 ജീവനക്കാരെ ഒഴിവാക്കുന്നു. മാനേജർ തസ്​തികയിലുള്ളവരെയാണ്​ ഇത്തരത്തിൽ  ഒഴിവാക്കുന്നത്​. കമ്പനിയിലെ തൊഴിലാളികളെ പുനർ വിന്യസിക്കുന്നതി​​െൻറ ഭാഗമായാണ്​ ജീവനക്കാരെ പിരിച്ച്​ വിടുന്നതെന്ന്​ ടാറ്റ അറിയിച്ചു.

ആകെയുള്ള മാനേജർ തസ്​തികയി​ലെ 10 മുതൽ 12 ശതമാനം ആളുകളെയാണ്​ ഒഴിവാക്കുകയെന്ന്​ ടാറ്റ സി.ഇ.ഒ ഗണ്ടർ  ബുട്ട്​സ്​ചെക്ക്​ പറഞ്ഞു. കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള വാർത്ത സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

ബാങ്കിങ്​, ​െഎ.ടി, കാപ്പിറ്റൽ ഗുഡ്​സ്​, ഫിനാൻസ്​ എന്നീ മേഖലകളിലെ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ച്​ വിടുന്നത്​ തുടരുകയാണ്​. മുൻ നിര ഇൻഫ്രാസെട്രക്​ചർ കമ്പനികളിലൊന്നായ ലാർസൻ ആൻഡ്​ ടർബോ 14,000 പേരെയാണ്​ പിരിച്ച്​ വിടുന്നത്​. എച്ച്​.ഡി.എഫ്​.സി ബാങ്ക്​ 10,000 ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. ​െഎ.ടി സെക്​ടറിൽ ആകെ  50,000 പേർക്ക്​ തൊഴിൽ നഷ്​ടപ്പെടുമെന്നാണ്​ കണക്കാക്കുന്നത്​.
 

Tags:    
News Summary - Tata Motors cuts up to 1,500 managerial jobs Read more at: http://economictimes.indiatimes.com/articleshow/58812402.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.