എസ്​.ബി.ഐയുടെ ലാഭത്തിൽ 81 ശതമാനം വർധന; 4,189 കോടിയായി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയുടെ ലാഭത്തിൽ 81 ശതമാനം വർധന. സാമ്പത്തിക വർഷത്തി​​​െൻറ ഒന്നാം പാദത്തിൽ  4.189.3 കോടിയാണ്​ എസ്​.ബി.ഐയുടെ ലാഭം. കഴിഞ്ഞ വർഷത്തെ ഒന്നാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാഴാണ്​ ബാങ്കി​​​െൻറ ലാഭം 81 ശതമാനം ഉയർന്നത്​. 

എസ്​.ബി.ഐയുടെ വരുമാനത്തിൽ 16 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്​. 26,641.5 കോടിയാണ്​ ബാങ്കി​​​െൻറ വരുമാനം. എസ്​.ബി.ഐക്ക്​ 3,375 കോടി രൂപ ലാഭമുണ്ടാവുമെന്നായിരുന്നു ബ്ലുബെർഗി​​​െൻറ പ്രവചനം. മിക്ക സാമ്പത്തിക വിദഗ്​ധരുടെയും പ്രവചനങ്ങളെ മറികടന്നാണ്​  എസ്​.ബി.ഐയുടെ കുതിപ്പ്​.

പലിശനിരക്കുകളിലുണ്ടായ വ്യതിയാനങ്ങളാണ്​ എസ്​.ബി.ഐ ഗുണകരമായത്​. ബാങ്കി​​​െൻറ കിട്ടാകടത്തി​​​െൻറ തോതും കുറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ പാദത്തിൽ 6.15 ശതമാനമായിരുന്നു കിട്ടാകടമെങ്കിൽ ഇപ്പോൾ ഇത്​ 5.44 ശതമാനമായാണ്​ കുറഞ്ഞത്​.

Tags:    
News Summary - SBI net profit up 81% to ₹4,189 crore in Q1, beats estimates-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.