Posted On
date_range Updated On
date_range ജിയോ ലാഭത്തിലായി; മുന്നാം പാദത്തിൽ റിലയൻസിന് വൻ നേട്ടം
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ റിലയൻസിെൻറ ലാഭം 25 ശതമാനം വർധിച്ചു. 9,243 കോടിയാണ് റിലയൻസിെൻറ ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,533 കോടിയായിരുന്നു റിലയൻസിെൻറ ലാഭം.
റിലയൻസിെൻറ ടെലികോം വിഭാഗമായ ജിയോ ലാഭത്തിലായതാണ് പ്രധാന സംഭവം. 504 കോടിയാണ് ജിയോയുടെ ലാഭം. 271 കോടി നഷ്ടത്തിൽ നിന്നാണ് ജിയോ ലാഭത്തിലേക്ക് ഉയർന്നത്. സൗജന്യ സേവനങ്ങളിലുടെയും മികച്ച പ്ലാനുകളിലുടെയും ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ തരംഗമായിരുന്നു.
റിലയൻസിെൻറ 40ാം വർഷത്തിൽ കമ്പനിക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. കമ്പനിയുടെ ഡിജിറ്റൽ സർവീസ് ലാഭത്തിലായത് പോസിറ്റീവായി കാണുന്നുവെന്നും അംബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.