അനിയൻ കുത്തുപാളയെടുത്തപ്പോൾ ചേട്ടന്​ വൻലാഭം

മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ കമ്മ്യൂണിക്കേഷൻ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തു​േമ്പാഴും മുകേഷ്​ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​​​​െൻറ ലാഭത്തിൽ വർധന. ജൂൺ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​​​​െൻറ ആദ്യപാദത്തിലെ ലാഭഫലത്തിലാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ വൻ നേട്ടം ഉണ്ടാക്കിയത്​.

സാമ്പത്തിക വർഷത്തി​​​​​െൻറ ഒന്നാം പാദത്തിൽ 28 ശതമാനത്തി​​​​​െൻറ വർധനയാണ്​ റിയൻസി​​​​​െൻറ ലാഭത്തിൽ ഉണ്ടായത്​. 9,079 കോടിയാണ്​ റിലയൻസി​​​​​െൻറ ഒന്നാം പാദത്തിലെ ലാഭം. കഴിഞ്ഞ വർഷം ഇത്​ 7,113 കോടിയായിരുന്നു. കമ്പനിയുടെ ആകെ വാർഷിക വരുമാനത്തിലും വർധനയുണ്ട്​. 73,829 കോടിയിൽ നിന്ന്​ 92,661 കോടിയായാണ്​ ആകെ വരുമാനം വർധിച്ചത്​. 25.5 ശതമാനത്തി​​​​​െൻറ വർധനയാണ്​ ആകെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്​. ബ്ലുബെർഗ്​ ഉൾപ്പടെയുള്ള ബ്രോക്കറേജ്​ സ്ഥാപനങ്ങൾ റിലയൻസിന്​ 7,764.5 കോടിയുടെ ലാഭമുണ്ടാകുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ ഇതിലും മികച്ച രീതിയിലായിരുന്നു റിലയൻസി​​​​​െൻറ പ്രകടനം.

മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ വരവാണ്​ അനിൽ അംബാനിയുടെ റിലയൻസ്​ കമ്മ്യൂ​ണക്കേഷനെ തകർത്തത്​. സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ അനിൽ അംബാനിയുടെ കമ്പനി നിലവിൽ നേരിടുന്നത്​. പുതുതായി രാജ്യത്ത്​ പ്രവർത്തനം ആരംഭിച്ച ടെലികോം കമ്പനിയാണ്​ ത​​​​​െൻറ തകർച്ചക്ക്​ കാര​ണമെന്ന്​ അനിൽ അംബാനി പരോക്ഷമായി വിമർശനമുയർത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Reliance Industries Q1 profit rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.