Posted On
date_range Updated On
date_range കടബാധ്യത കുറക്കാൻ അവകാശ ഒാഹരി വിൽപനയുമായി റിലയൻസ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഒാഹരി വിൽപനയുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. കടബാധ്യത കുറക്കുന്നതിനായി അവകാശ ഒാഹരി വിൽപനയിലൂടെ 53,000 കോടി രൂപയാണ് റിലയൻസ് സ്വരൂപിക്കുന്നത്.
1,257 രൂപക്കാണ് റിലയൻസിെൻറ അവകാശ ഒാഹരി വിൽപന. വ്യാഴാഴ്ച വിപണിയിൽ ക്ലോസ് ചെയ്തതിനേക്കാൾ 14 ശതമാനം വില കുറവിലാണ് ഒാഹരി വിൽപന. 15:1 എന്ന അനുപാതത്തിലാവും റിലയൻസ് ഒാഹരികൾ കൈമാറുക. നിലവിൽ 15 ഒാഹരികളുള്ള ഒരാൾക്ക് അവകാശ ഒാഹരി വിൽപനയിൽ ഒരു ഷെയർ സ്വന്തമാക്കാം. അവകാശ ഒാഹരി വിൽപനയുടെ ഭാഗമാവുമെന്ന് മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചിട്ടുണ്ട്.
നേരത്തെ കടബാധ്യത കുറക്കുന്നതിനായി റിലയൻസ് ജിയോയുടെ 10 ശതമാനം ഒാഹരികൾ ഫേസ്ബുക്കിന് വിറ്റിരുന്നു. 43,600 കോടിയുടെ ഇടപാടാണ് ജിയോയും ഫേസ്ബുക്കും തമ്മിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.