അദാനിയെ വെട്ടാൻ ബാബ രാംദേവ്​ 

ന്യൂഡൽഹി: കടത്തിലായ കമ്പനി രുചിസോയ എന്ന കമ്പനിയെ ഏറ്റെടുക്കാൻ ബാബ രാംദേവി​​െൻറ പതഞ്​ജലി ഗ്രൂപ്പ്​. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്​ കമ്പനി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ്​ കമ്പനിക്കായി ബാബ രാംദേവും രംഗത്തെത്തുന്നത്​. ഏകദേശം 3300 കോടി രൂപ നൽകി രുചിസോയയെ ഏ​െറ്റടുക്കാനായിരുന്നു അദാനിയുടെ പദ്ധതി. എന്നാൽ, 30 ശതമാനം തുക അധികം നൽകി ഇടപാട്​ സ്വന്തം കമ്പനിയുടെ പേരിലാക്കാനാണ്​ രാംദേവി​​െൻറ ശ്രമം.

ഇടപാട്​ സംബന്ധിച്ച ചർച്ചകൾ രുചിസോയയുമായി പതഞ്​ജലി പ്രതിനിധികൾ ആരംഭിച്ചുവെന്നാണ്​ വിവരം. രുചിസോയക്കായി 4000 കോടി വരെ കമ്പനി മുടക്കുമെന്നാണ്​ വിവരം. രുചിസോയ പ്രതിനിധികളുമായി പതഞ്​ജലി ഗ്രൂപ്പ്​ തിങ്കളാഴ്​ച നടത്തുന്ന കൂടികാഴ്​ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.

പതഞ്​ജലിയേയും അദാനിയേയും കൂടാതെ വിൽമർ, ഇമാമി അഗ്രോടെക്​, ഗോദ്​റേജ്​ എന്നിവരും രുചിസോയക്കായി മൽസരരംഗ​ത്തുണ്ട്​. കടുകെണ്ണയുടെ ഉൽപാദനവും വിതരണവും നടത്തുന്ന കമ്പനിയാണ്​ രുചിസോയ. 

Tags:    
News Summary - Patanjali Offers 30% More Than Adani's Rs 3,300 Crore Bid to Acquire Ruchi Soya: Report-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.