എൽ&ടി 14000 പേരെ പിരിച്ചുവിട്ടു

മുംബൈ: രാജ്യത്തെ മുൻ നിര കോർപ്പറേറ്റ്​ കമ്പനികളി​ലൊന്നായ എൽ&ടി 14000 തൊഴിലാളി​കളെ പിരിച്ചുവിട്ടു.2016 എപ്രിൽ മുതൽ സെപ്​റ്റംബർ വരെയുള്ള കാലയളവിലാണ്​ ഇത്രയും പേരെ പിരിച്ചു വിട്ടത്​.  വിപണിയിൽ കമ്പനിക്ക്​ പിടിച്ചു നിൽക്കാൻ ഇത്തരമൊരു നീക്കം ആവശ്യമാണെന്ന വിശദീകരണമാണ്​ ഇതിന്​ കമ്പനി നൽകുന്നത്​. എകദേശം എൽ&ടിയുടെ 11.2 ശതമാനം തൊഴിലാളികളെയാണ്​  പിരിച്ച്​ വിട്ടിരിക്കുന്നത്​.

കമ്പനിയിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്ന്​ വരികയാണ്​. കമ്പനിയുടെ ഇപ്പോഴത്തെ അവസ്​ഥയനുസരിച്ച്​ ​തൊഴിലാളികളുടെ എണ്ണം ഞങ്ങൾക്ക്​ കുറച്ചേ മതിയാകു അതുകൊണ്ടാണ്​ എപ്രിൽ മുതൽ സെപ്​റ്റംബർ വരെയുള്ള കാലയളവിൽ 14,000 തൊഴിലാളികളെ കമ്പനിക്ക്​ ഒഴിവാക്കേണ്ടി വന്നത്​  എൽ&ടി ചീഫ്​ ഫിനാഷ്യൽ ഒാഫീസർ ആർ. ശങ്കർ രാമൻ പറഞ്ഞു.

എൽ&ടിയുടെ ചില ബിസിനസുകൾ മോശം പ്രവർത്തനമാണ്​ കാഴ്​ച വെക്കുന്നത്​. അത്തരം ബിസിനസുകളിൽ ഞങ്ങൾക്ക്​ പുനർവിചിന്തനം നടത്തിയേ മതിയാകു. മത്സരക്ഷമമായ ലോകത്തിൽ​ പിടിച്ച്​ നിൽക്കാൻ ഇതാവശ്യമാണ്​. എൽ&ടി ഡെപ്യുട്ടി മാനേജിങ്​ ഡയറക്​ടർ എസ്​.എൻ സുബ്രമണ്യൻ തൊഴിലാളികളെ പിരിച്ച്​ വിട്ടതിനെ കുറിച്ച്​ പ്രതികരിച്ചതിങ്ങനെയായിരുന്നു.

എകദേശം 16 ബില്യൺ ഡോളറി​െൻറ വിറ്റുവരവുള്ള കമ്പനിയാണ്​ എൽ&ടി. രാജ്യത്ത്​ ഇൻഫ്രാ​സ്​ട്രകച്ചർ മേഖലയിലെ പ്രമുഖ കമ്പനിയാണിത്​.

Tags:    
News Summary - In one of India's biggest-ever layoffs, L&T sheds 14,000 employees from its workforce Read more at: http://economictimes.indiatimes.com/articleshow/55570052.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.