വാഹനമേഖല അതിവേഗം തിരിച്ചു വരുന്നു; ജീവനക്കാർക്ക്​ ശമ്പളവർധനവുമായി​ കമ്പനികൾ

ന്യൂഡൽഹി: കോവിഡ്​ 19 മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന്​ ഇന്ത്യൻ വാഹനമേഖല അതിവേഗം കരകയറുന്നതായി റിപ്പോർട്ട്​. കോവിഡിനെ തുടർന്ന്​ തടഞ്ഞുവെച്ച ജീവനക്കാരുടെ പ്രൊമോഷനും ഇൻക്രിമ​െൻറ്​ അടക്കമുള്ള മറ്റ്​ ആനുകൂല്യങ്ങൾ കമ്പനി തിരികെ നൽകാൻ തുടങ്ങി. 

ടോയോട്ട കിർലോസ്​കർ മോ​േട്ടാഴ്​സ്​ ജീവനക്കാർക്ക്​ ശമ്പള വർധനവ്​ പ്രഖ്യാപിച്ചു. ഹ്യുണ്ടായ്​ മോ​േട്ടാഴ്​സ്​ ഫാക്​ടറി ജീവനക്കാർക്കുള്ള ശമ്പളം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്​. ഒാഫീസ്​ എക്​സിക്യൂട്ടീവുമാരുടെ ഇൻക്രിമ​െൻറ്​ വർധിപ്പിക്കാനും ഹ്യുണ്ടായിക്ക്​ പദ്ധതിയുണ്ട്​. രണ്ട്​ മാസമായി തടഞ്ഞുവെച്ച ബോണസും ഇൻക്രിമ​െൻറും നൽകാൻ മാരുതി സുസുക്കി ചർച്ച തുടങ്ങി. എം.ജിയും ശമ്പള വർധനക്കുള്ള ചർച്ചകൾ ആരംഭിച്ചു.

കോവിഡ്​ 19 വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ഒരു പരിധി വരെ തൊഴിലുകൾ സംരക്ഷിക്കാൻ വാഹനനിർമ്മാതാക്കൾക്ക്​ കഴിഞ്ഞിട്ടുണ്ടെന്നാണ്​ ആദ്യഘട്ട വിലയിരുത്തൽ. രാജ്യത്തെ 14ൽ 10 വാഹന നിർമ്മാതാക്കളും ലോക്​ഡൗൺ ഇളവുകൾ വന്നതിന്​​ ശേഷം തടഞ്ഞുവെച്ച ഇൻസ​െൻറീവ്​ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി. ലോക്​ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന്​ ഭൂരിപക്ഷം കമ്പനികളുടേയും വിൽപന ഉയർന്നിരുന്നു. സർക്കാറി​​െൻറ പിന്തുണ കൂടിയാകു​േമ്പാൾ അതിവേഗം പ്രതിസന്ധിയിൽ നിന്ന്​ കരകയറാമെന്നാണ്​ കമ്പനികളുടെ കണക്ക്​ കൂട്ടൽ. 


 

Tags:    
News Summary - No salary cut during lockdown, carmakers hand out pay hikes and promotions to workers-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.