നന്ദൻ നിലേകേനിക്ക്​ ഇൻഫോസിസിൽ ശമ്പളമില്ല

മുംബൈ: ​െഎ.ടി ഭീമനായ ഇൻഫോസിസി​​​െൻറ നോൺ എക്​സിക്യൂട്ടീവ്​ ചെർമാനായെത്തുന്ന നന്ദൻ നിലേകേനി കമ്പനിയിൽ നിന്ന്​ ശമ്പളം സ്വീകരിക്കില്ല. ഇൻഫോസിസിൽ നിലേകനിക്ക്​ 0.93 ശതമാനം ഒാഹരികളാണ്​ നിലവിലുള്ളത്​. 2010ൽ ഡയറക്​ടറായിരുന്ന സമയത്ത്​ 34 ലക്ഷം രൂപയാണ്​ നിലേകേനി ഇൻഫോസിസിൽ നിന്ന്​ ശമ്പളമായി സ്വീകരിച്ചിരിക്കുന്നത്​. ബി.എസ്​.ഇക്ക്​ നൽകിയ കണക്കുകളിലാണ്​ ഇൻഫോസിസ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. വിശാൽ സിക്ക സി.ഇ.ഒ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ്​ നിലേകേനി വീണ്ടും ഇൻഫോസിസിലേക്ക്​ എത്തുന്നത്​.

യു.ബി പ്രവീൺ റാവു ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസറുടെ പദവയിൽ തന്നെ തുടരുമെന്ന്​ ഇൻഫോസിസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്പനി അംഗീകരിച്ച ശമ്പളം അദ്ദേഹത്തിന്​ നൽകും. എന്നാൽ ഇടക്കാല സി.ഇ.ഒ ആയി പ്രവർത്തിക്കുന്നതിന്​ റാവുവിന്​ പ്ര​ത്യേക ശമ്പളം നൽകില്ല.

ഭാവി സി.ഇ.ഒയെ ​കണ്ടുപിടിക്കുക എന്നതാണ്​ നിലേകേനിക്ക്​ മുന്നിലുള്ള പ്രധാനവെല്ലുവിളി. കമ്പനിയുടെ ഭാവി മുൻനിർത്തിയാവും താൻ പ്രവർത്തിക്കുകയെന്ന്​ നിലേകേനി വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Newly Appointed Infosys Chairman Nandan Nilekani-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.