ഏഷ്യയിലെ സമ്പന്നരിൽ മുകേഷ്​ അംബാനിക്ക്​ ഒന്നാം സ്ഥാനം

മുംബൈ: ഏഷ്യയിലെ സമ്പന്നരിൽ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിക്ക്​ ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ്​ കാ യാനിനെ പിന്തള്ളിയാണ്​ മുകേഷ്​ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്​. വിപണിയിൽ റിലയൻസ്​  ഒാഹരികളുടെ  വില ഉയർന്നതാണ്​ മുകേഷിന്​ ഗുണമായത്​. ബുധനാഴ്​ച  റിലയൻസ്​ ഒാഹരിയുടെ വില 1.22 ശതമാനം വർധിച്ച്​ 952.30 രൂപയിലെത്തിയിരുന്നു. ഇതോടെ അംബാനിയുടെ വരുമാനം 466 മില്യൺ ഡോളറായി. അതേ സമയം ചൈനയുടെ ഹുയ്​ കാ യാനി​​െൻറ ആകെ വരുമാനം 1.28 ബില്യൺ ഡോളർ കുറഞ്ഞ്​ 40.6 ബില്യൺ ഡോളറായി.

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ്​ റിലയൻസ്​. കമ്പനിയുടെ വിപണി മൂലധനം കഴിഞ്ഞ ദിവസം 6 ലക്ഷം കോടിയിലേക്ക്​ എത്തിയിരുന്നു. റിലയൻസ്​ ഇൻഡസ്​ട്രീസി​േൻറത്​ ചരിത്രപരമായ മുന്നേറ്റമായിരുന്നു. 4.98 ലക്ഷം കോടി വിപണി മൂലധനമുള്ള ടി.സി.എസി​​െൻറ റെക്കോർഡാണ്​ റിലയൻസ്​ മറികടന്നത്​.

സെപ്​തംബറിൽ  ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്തേക്ക്​ മുകേഷ്​ അംബാനി എത്തിയിരുന്നു. ഫോബ്​സ്​ മാസിക​യാണ്​ മുകേഷ്​ അംബാനിയെ ഇന്ത്യയിലെ കോടിശ്വരിൽ ഒന്നാം സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​. രണ്ടാം പാദ ലാഭഫലങ്ങളിൽ ജിയോ ഒഴിച്ചുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്​ കീഴിലുള്ള കമ്പനികളെല്ലാം മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​.

Tags:    
News Summary - Mukesh Ambani is now Asia’s richest-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.