മേക്മൈ ട്രിപ് എതിരാളിയായ ഐബിബോയെ ഏറ്റെടുക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്മൈട്രിപ് എതിരാളിയായ ഐബിബോയെ ഏറ്റെടുക്കുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രവല്‍ കമ്പനിയായി മേക്മൈട്രിപ് മാറും. എതിരാളികളായ യാത്ര, ക്ളിയര്‍ട്രിപ് തുടങ്ങിയവരുമായുള്ള മത്സരം ഇനി സംയുക്ത സംരംഭമാവും തുടരുക. എത്ര കോടിക്കാണ് ഏറ്റെടുക്കല്‍ എന്നു വെളിപ്പെടുത്തിയിട്ടില്ല. ഇടപാട് പൂര്‍ത്തിയാവുമ്പോള്‍ ഐബിബോ ഗ്രൂപ്പിന്‍െറ  100 ശതമാനം ഓഹരികളും മേക്മൈ ട്രിപ്പിന് സ്വന്തമാകും. ഉപഭോക്താക്കള്‍ക്കും വ്യാപാര പങ്കാളികള്‍ക്കും ഓഹരിയുടമകള്‍ക്കും ഇടപാട് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഹോട്ടല്‍, ബസ്, എയര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഗോഐബിബോ, റെഡ്ബസ് എന്നീ ബ്രാന്‍ഡുകളില്‍ ശകതമായ സാന്നിധ്യമുള്ള കമ്പനിയാണ് ഐബിബോ. 2016 സാമ്പത്തിക വര്‍ഷം മേക്മൈട്രിപ്, ഐബിബോ ബ്രാന്‍ഡുകള്‍ എല്ലാംകൂടി 3.41 കോടി ഇടപാടുകളാണ് കൈകാര്യം ചെയ്തത്. മേക്മൈട്രിപ് സ്ഥാപകന്‍ ദീപ് കല്‍റ ഗ്രൂപ് സി.ഇ.ഒയാവും. സഹസ്ഥാപകന്‍ രാജേഷ് മാഗോ ഇന്ത്യ സി.ഇ.ഒയായി തുടരും. ഐബിബോ ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ ആഷിഷ് കശ്യപ് പുതിയ കമ്പനിയുടെ പ്രസിഡന്‍റാവും. ഓഹരിയുടമകളുടെ അംഗീകാരത്തോടെ 2016 ഡിസംബറോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 
Tags:    
News Summary - MakeMyTrip acquires rival travel portal ibibo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.