ഇന്‍ഫോസിസ് സി.എഫ്.ഒയുടെ ശമ്പളം എട്ടുകോടിയിലേക്ക്

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസില്‍ ഉന്നത നേതൃത്വത്തിന് ശമ്പള പരിഷ്കരണം. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ (സി.ഒ.ഒ) യു.ബി. പ്രവീണ്‍ റാവുവിന്‍െറ  വാര്‍ഷിക  ശമ്പള പാക്കേജ് ഇതോടെ എട്ടു കോടി രൂപയിലത്തെും. നവംബര്‍ ഒന്നു മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന ശമ്പള പരിഷ്കരണത്തില്‍ സ്ഥിരം പ്രതിഫലമായി സി.ഒ.ഒക്ക് 4.62 കോടിയും വേരിയബ്ള്‍ പ്രതിഫലമായി 3.88 കോടി വരെയുമാവും ലഭിക്കുകയെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായി ആയിരിക്കും പ്രാബല്ല്യത്തില്‍ വരിക. ഇതിനു പുറമേ 2016 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തില്‍ റാവുവിന് 27250 റെസ്ട്രിക്റ്റഡ് ഓഹരികളും ലഭിക്കും. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എം.ഡി രംഗനാഥ് മുതല്‍ കമ്പനി സെക്രട്ടറി വരെയുള്ളവര്‍ക്കും ആനുപാതിക വര്‍ധന ലഭ്യമാകും. 
Tags:    
News Summary - Infosys revises salary of CFO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.