ഇൻഫോസിസി​െൻറ മൂന്നാം പാദ ലാഭത്തിൽ വർധന

മുംബൈ: പ്രമുഖ സോഫ്​റ്റ്​വെയർ കമ്പനിയായ ഇൻഫോസിസി​െൻറ മൂന്നാം പാദ ലാഭത്തിൽ വർധന. ലാഭത്തിൽ 7 ശതമാനത്തി​െൻറ വർധനയുണ്ടായതായി ഇൻഫോസിസ്​ അറിയിച്ചു. ഡിസംബർ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ 3,708 കോടി രൂപയാണ്​ ഇൻഫോസിസി​െൻറ ആകെ ലാഭം. രണ്ടാം പാദത്തിൽ ഇത്​ 3,606 കോടി രൂപയായിരുന്നു.

തിരിച്ചടികൾക്കിടയിലും മികച്ച ലാഭം ഉണ്ടാക്കാൻ കഴിഞ്ഞതായി ഇൻഫോസിസ്​ സി.ഇ.ഒ വിശാൽ ശിഖ പറഞ്ഞു. ഇൻഫോസിസി​െൻറ മുഖ്യ എതിരാളിയായ ടി.സി.എസി​െൻറ ലാഭത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. 2.9 ശതമാനത്തി​െൻറ വർധനയാണ്​ ടി.സി.എസിന്​ ഉണ്ടായിരിക്കുന്നത്​. കമ്പനിയുടെ ലാഭം 6,432 കോടിയിൽ നിന്ന്​ 6,778 കോടിയായാണ്​ വർധിച്ചു​.

എന്നാൽ നാലാം പാദം സോഫ്​റ്റ്​വെയർ കമ്പനികളെ സംബന്ധിച്ച്​ വെല്ലുവിളികൾ നിറഞ്ഞതാകാൻ സാധ്യതയുണ്ടെന്നാണ്​ സാമ്പത്തിക രംഗത്തെ വിദഗ്​ധരുടെ അഭിപ്രായം. ജനുവരി 20ന്​  അമേരിക്കയുടെ പ്രസിഡൻറായി ചുമതലയേൽക്കുന്ന ഡൊണൾഡ്​ ട്രംപി​െൻറ നടപടികൾ ഇന്ത്യൻ ​സോഫ്​റ്റ്​വെയർ മേഖലക്ക്​ നിർണായമാണ്​.

Tags:    
News Summary - Infosys Q3 net profit rises 2.3% QoQ; beats Street estimates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.