ടി.സി.എസിന്​ പിന്നാലെ ഇൻഫോസിസും ഒാഹരികൾ തിരികെ വാങ്ങുന്നു

മുംബൈ: രാജ്യത്തെ മുൻ നിര ​െഎ.ടി കമ്പനികളിലൊന്നായ ടി.സി.എസ്​ ഒാഹരികൾ തിരിച്ച്​ വാങ്ങുന്നുവെന്ന വാർത്തകൾക്ക്​ പിന്നാലെ ഇൻഫോസിസും ഇത്തരം നീക്കം നടത്തുന്നതായി സൂചന. 2.5 ബില്യൺ ഡോളർ മുടക്കി എപ്രിൽ മാസത്തിൽ ഇൻഫോസിസ്​ ഒാഹരികൾ തിരികെ വാങ്ങുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇൻഫോസിസ്​ സ്ഥാപകനായ നാരയണമൂർത്തിക്ക്​ ഇതിനോട്​ യോജിപ്പില്ലെന്നാണ്​ സൂചന. നിലവിൽ ഇ​ൻഫോസിസിൽ 13 ശതമാനം ഒാഹരികളാണ്​ നാരയണമൂർത്തിക്ക്​ ഉള്ളത്​.  പോസ്​റ്റൽ ബാലറ്റിലൂടെ ഒാഹരി ഉടമകളുടെ അനുമതി തേടി ഒാഹരികൾ തിരികെ വാങ്ങാനുള്ള നീക്കമാണ്​ ഇൻഫോസിസ്​ നടത്തുന്നതെന്നാണ്​ റിപ്പോർട്ടുകൾ.

നേരത്തെ ഇൻഫോസിസിലെ ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച്​ സ്ഥാപകൻ നാരയണമൂർത്തിയും സി.ഇ.ഒ വിശാൽ സിക്കയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നാരയണമൂർത്തിയുടെ എതിർപ്പിനെ മറികടന്ന്​ ഒാഹരികൾ തിരികെ വാങ്ങാനുള്ള നീക്കം കമ്പനി നടത്തുന്നത്​. െഎ.ടി മേഖലയിൽ നില നിൽക്കുന്ന അനിശ്​ചിതത്വങ്ങളുടെ പശ്​ചാത്തലത്തിൽ ഒാഹരികൾ തിരികെ നൽകുന്നത്​  ഉടമകൾക്ക്​ ഗുണകരമാവുമെന്നാണ്​ വിപണിയിലെ വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - Infosys buyback could happen in April, likely to be over $2.5 billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.