ട്രംപിനെ നേരിടാനൊരുങ്ങി ഇന്ത്യൻ ​െഎ.ടി മേഖല

 

മുംബൈ:ഡോണാൾഡ്​ ട്രംപ്​ അമേരിക്കൻ പ്രസിഡൻറായതിന്​ ശേഷം ഉണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി ​ഇന്ത്യൻെഎ.ടി മേഖല. ഇതിനായി കർശന നടപടികളുമായി മുന്നോട്ട്​ പോവാൻ തയ്യായറെടുക്കുകയാണ്​ ഇന്ത്യൻ ​െഎ.ടി മേഖല. പ്രധാനമായും അമേരിക്കൻ പൗരൻമാരെ റിക്രൂട്ട്​ ചെയ്യാനുള്ള നടപടികളാണ്​ കമ്പനികൾ സ്വീകരിക്കുന്നത്​. ഇന്ത്യയിലെ മുൻ നിര ​െഎ.ടി കമ്പനികളിലൊന്നായ വിപ്രോ ഇതിനുള്ള നടപടികൾ ആരംഭിച്ച്​ കഴിഞ്ഞു. വൈകാതെ തന്നെ മറ്റ്​ പ്രമുഖ ​െഎ.ടി കമ്പനികളും ഇത്തരത്തിൽ നീങ്ങുമെന്നാണ്​ സൂചന. 150 ബില്യൺ ഡോളറി​െൻറ വിറ്റുവരവുള്ള മേഖലയാണ്​ ഇന്ത്യയിൽ ​െഎ.ടി . ഇതിൽ കൂടുതൽ ഒാർഡറുകൾ ലഭിക്കുന്നത്​ അമേരിക്കയിൽ നിന്നാണ്​.

അമേരിക്കയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമപ്രകാരം ​െഎ.ടി സ്ഥാപനങ്ങളിൽ 50 ശതമാനമെങ്കിലും അമേരിക്കൻ പൗരൻമാർ ജീവനക്കാരായി വേണം. എച്ച്​.1ബി വിസയുമായി ജോലി ചെയ്യുന്നവർക്ക്​ ഉയർന്ന ശ​മ്പളവും നൽകേണ്ടി വരും.  ഇതിനൊപ്പം ബിരുദാനന്തര ബിരുദം നേടിയവർക്ക്​ മാത്രമേ അമേരിക്കയിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളു. ഇൗ നിയന്ത്രണങ്ങൾ എല്ലാം തന്നെ പ്രതികൂലമായി ബാധിക്കുക ​െഎ.ടി മേഖലയെയാണ്​.

 എന്നാൽ അമേരിക്കയിലെ തൊഴിലുകൾ സംരക്ഷിക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്​ നൽകു​ന്ന ട്രംപിന്​ മുന്നിൽ ഇൗ  നടപടികൾ എത്രത്തോളം ഫലപ്രദമാകു​മെന്നാണ്​ ഉയർന്ന്​ വരുന്ന ചോദ്യം.​

Tags:    
News Summary - How Indian IT Firms Are Preparing For Restrictions On H-1B Visa Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.