എൽ&ടിയിലെ 2.5 ശതമാനം ഒാഹരികൾ വിൽക്കാനൊരുങ്ങി സർക്കാർ

മുംബൈ: എൻജീനിയറിങ്​ ഇൻഫ്രാസ്​ട്രക്​ചർ കമ്പനിയായ എൽ&ടിയിലെ 2.5 ശതമാനംഒാഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒാഹരി വിൽപ്പനയിലൂടെ 4,000 കോടി രൂപ സ്വരൂപിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. വർഷാന്ത്യത്തിലുള്ള ചിലവുകൾ നടത്താൻ ഇൗ പണം ഉപയോഗിക്കാനാണ്​ ഉദ്ദേശം​. 

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുണിറ്റ്​ ട്രസ്​റ്റ്​ ഒാഫ്​ ഇന്ത്യയുടെ എൽ&ടിയിലെ 2.5 ശതമാനം ഒാഹരികൾ വിൽക്കാനാണ്​ സർക്കാറി​​െൻറ പദ്ധതി.  ഉയർന്ന ഉദ്യോഗസ്ഥനായ നീരജ്​ ഗുപ്​തായാണ്​ ഒാഹരി വിൽപ്പന സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്​. നിലവിൽ 6.68 ശതമാനം ഒാഹരികളാണ്​ യു.ടി.​െഎക്ക്​ എൽ&ടിയിലുള്ളത്​. 

​ഒാഹരി വിൽപ്പനയിലൂടെ 72,500 കോടി രൂപ 2018 മാർച്ചിന്​ മുമ്പ്​ സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ പദ്ധതി. ഇതിലൂടെ നിലവിൽ സർക്കാറിന്​ ഉണ്ടായിരിക്കുന്ന ധനകമ്മി പരിഹരിക്കാമെന്നും കണക്ക്​ കൂട്ടുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരികൾ വിൽക്കാനും സർക്കാറിന്​ പദ്ധതിയുണ്ട്​.

Tags:    
News Summary - Government Sells 2.5% Stake In Larsen & Toubro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.