വരാനിരിക്കുന്നത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ നല്ല നാളുകൾ-വാൾമാർട്ട്​ സി.ഇ.ഒ

മും​ബൈ: ഫ്ലിപ്​കാർട്ടി​​െൻറ 77 ശതമാനം ഒാഹരികൾ വാങ്ങാനുള്ള വാൾമാർട്ട്​ തീരുമാനം ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുമെന്ന്​ കമ്പനി സി.ഇ.ഒ ഡഗ്​ മക്​മില്ലൻ. പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങൾ പുതിയ സംരംഭത്തിലുടെ വിറ്റഴിക്കും. അടുത്ത പത്ത്​ വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 10 മില്യൺ തൊഴിലുകൾ സൃഷ്​ടിക്കാൻ വാൾമാർട്ടിന്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലിപ്​കാർട്ടുമായുള്ള ഇടപാടിന്​ നിയമപരമായി പ്രശ്​നങ്ങ​ളൊന്നും ഉണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വാണിജ്യമന്ത്രി സുരേഷ്​ പ്രഭുവുമായും കൂടികാഴ്​ച നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ ഫ്ലിപ്​കാർട്ടുമായുള്ള ഇടപാടിന്​ മുമ്പ്​ വാൾമാർട്ട്​ സി.ഇ.ഒ ഇന്ത്യൻ സർക്കാറുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

അതിനിടെ വാൾമാർട്ടി​​െൻറ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലേക്കുള്ള കടന്നു വരവിനെ വിമർശിച്ച്​ വിവിധ സംഘടനകൾ രംഗത്തെത്തി. ഇടപാടിൽ സി.പി.എം പോളിറ്റ്​ ബ്യൂറോ ആശങ്കയറിയിച്ചിരുന്നു. പുതിയ കരാറിൽ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ഹിന്ദു ജാഗരൺ മഞ്ച്​ എന്ന സംഘടന പ്രധാനമന്ത്രി കത്തയച്ചിരുന്നു.

Tags:    
News Summary - Flipkart Deal To Create 10 Million Jobs Over 10 Years, Says Walmart CEO-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.