ഫ്ലിപ്കാർട്ടിൽ പിടിമുറിക്കി വാൾമാർട്ട്; ഒാഹരികൾ വാങ്ങാനുള്ള നീക്കത്തിന് അംഗീകാരം
മുംബൈ: ഇന്ത്യയുടെ സ്വന്തം ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ടിൽ പിടിമുറുക്കാെനാരുങ്ങി റീടെയിൽ ഭീമനായ വാൾമാർട്ട്. 15 ബില്യൺ ഡോളറിന് ഫ്ലിപ്കാർട്ടിലെ ഒാഹരികൾ വാൾമാർട്ടിന് വിൽക്കാനുള്ള കരാറിന് കമ്പനി ബോർഡ് അംഗീകാരം നൽകി.
നിലവിലെ കരാറനുസരിച്ച് ഫ്ലിപ്കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് അവരുടെ മുഴുവൻ ഒാഹരികളും വാൾമാർട്ടിന് വിൽക്കാനാണ് സാധ്യത. 10 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആഗോളതലത്തിൽ ആമസോണുമായി കടുത്ത മൽസരം നേരിടുന്ന വാൾമാർട്ട് കമ്പനിയെ മറികടക്കാനാണ് പുതിയ നീക്കവുമായി രംഗത്തെത്തുന്നത്.
ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ഒന്നാം സ്ഥാനം ഫ്ലിപ്കാർട്ടിനാണ്. രണ്ടാം സ്ഥാനമാണ് ആമസോണിനുള്ളത്. വാൾമാർട്ട് കൂടി രംഗത്തെത്തുന്നതോടെ വിപണിയിൽ കൂടുതൽ ശക്തമായ മൽസരമാവും ആമസോണിന് നേരിടേണ്ടി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.